ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ വൈറലായ "കോക്രോച്ച് ജനതാ പാർട്ടി" പ്രസ്ഥാനത്തോട് അനുഭാവമുള്ള യുവാക്കൾ തങ്ങളുടെ പ്രതിഷേധവും നിരാശയും ജനാധിപത്യ സംവിധാനങ്ങൾക്കുള്ളിൽ നിന്ന് പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. വ്യവസ്ഥിതിക്ക് പുറത്തുനിന്നുള്ള വിമർശനത്തേക്കാൾ അതിനുള്ളിൽ ഇടപെട്ട് പ്രവർത്തിക്കുന്നതിലൂടെയാണ് ദീർഘകാല മാറ്റങ്ങൾ സാധ്യമാകുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ......
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണെന്ന സൂചനകൾ. പാർട്ടിയുടെ നിയമസഭാംഗങ്ങൾ ഉയർത്തിയ ആഭ്യന്തര കലാപം പാർലമെന്റംഗങ്ങളിലേക്കും വ്യാപിക്കാനിടയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ മദ്രസകളിലെ 5, 7 ക്ലാസുകളിലെ പൊതു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ സി.ഐ.ഇ.ആർ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ നൂറോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയിരുന്നു. ......
കേരളത്തില്‍ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
അറബിക്കടലിന്റെ തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കർണാടക, തമിഴ്നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവർഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങളിലേക്കും കാലവർഷത്തിന്റെ മുന്നേറ്റം തുടരുകയാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവർഷം എത്തിച്ചേരാറുള്ളത്. ......
ദോഹ: ഖത്തറിൽ വേനൽച്ചൂട് കടുക്കുന്നു. ബുധനാഴ്ച രാജ്യത്ത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് അനുഭവപ്പെട്ടത്.......
ദോഹ: വേനൽക്കാലത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് തടയാൻ ജാഗ്രതാ നിർദ്ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. കൃത്യമായ മുൻകരുതലുകളും ബോധവൽക്കരണവും വഴി അപകടങ്ങൾ പൂർണ്ണമായും ഒഴിവാക്കാനാകുമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
ചൂട് അധികമാകുമ്പോൾ കാറുകൾക്കുള്ളിലെ താപനില അപകടകരമായ രീതിയിൽ ഉയരാൻ സാധ്യതയുണ്ട്. ......
ദോഹ: ഖത്തറിന്റെ ദേശീയ പേയ്മെന്റ് കാർഡായ ‘ഹിമ്യാൻ’ (Hemyan) ഇനി മുതൽ ബഹ്റൈനിലും ഉപയോഗിക്കാമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിച്ചു. ധനകാര്യ മേഖലയുടെ മൂന്നാമത് തന്ത്രപരമായ പദ്ധതികളുടെ (Third Strategy of the Financial Sector) ഭാഗമായാണ് ഈ പുതിയ നടപടി. ......
ദോഹ: 2026 ലോകകപ്പ് ഫുട്ബോളിൽ ഖത്തർ ദേശീയl ടീമിനെ പിന്തുണയ്ക്കുന്നതിനായി യാത്ര ചെയ്യാൻ താല്പര്യമുള്ള ആരാധകർക്കായി പരിമിതമായ സീറ്റുകൾ ലഭ്യമാണെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA) അറിയിച്ചു. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് സീറ്റുകൾ അനുവദിക്കുന്നത്.
അമേരിക്കൻ (US) അല്ലെങ്കിൽ കനേഡിയൻ വിസയുള്ളവർക്ക് മാത്രമായിരിക്കും ഈ യാത്രാ ആനുകൂല്യത്തിന് അർഹതയുണ്ടാവുക. ......